Published: 06 Jul 2017
സുവർണക്ഷേത്രത്തെക്കുറിച്ച് ഏഴ് വിസ്മയകരമായ വസ്തുതകൾ
നാലാമത്തെ സിഖ് ഗുരുവായ ഗുരു റാം ദാസ് സാഹിബ് ആണ് പതിനാറാം നൂറ്റാണ്ടിൽ സുവർണക്ഷേത്രം സ്ഥാപിച്ചത്. ഓരോ മാസവും ആയിരക്കണക്കിന് സന്ദർശകരാണ് ഈ ഗുരുദ്വാരയിലെത്തുന്നത്. നിങ്ങളും ചിലപ്പോൾ അടുത്ത കാലത്തുതന്നെ അവിടം സന്ദർശിക്കാൻ പ്ലാനിടുന്നുണ്ടാവും. അതിനുവേണ്ടി ഹോട്ടൽ ബുക്ക് ചെയ്യുമ്പോഴും യാത്രയ്ക്കുവേണ്ടിയുള്ള ബാഗേജ് തയാറാക്കുമ്പോഴും ഇങ്ങനെയുള്ള ചില വിവരങ്ങൾ സുവർണക്ഷേത്രമെന്ന മനോഹരമായ ഈ അത്ഭുതം കാണുന്നതിനുമുമ്പുതന്നെ നിങ്ങളെ വിസ്മയിപ്പിക്കും.
-
നിർമിച്ച് രണ്ടു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ മഹാരാജാ രഞ്ജിത് സിങ് 1830-ൽ ഈ ഗുരുദ്വാരയിൽ സ്വർണം പൊതിഞ്ഞു. 65 ലക്ഷം രൂപ ചെലവിൽ 162 കിലോ സ്വർണമാണ് ഇതിനുപയോഗിച്ചത്.
Source: Outlook India
-
തൊണ്ണൂറുകളിൽ 500 കിലോഗ്രാം സ്വർണം ഉപയോഗിച്ച് ക്ഷേത്രം നവീകരിച്ചു. ഇന്നത്തെ വിലയിൽ 140 കോടി രൂപയുടെ സ്വർണമാണ് അന്ന് ഉപയോഗിച്ചത്.
Source:Fateh.sikhnet.com
-
1995 മുതൽ 1999 വരെ നാലു വർഷമെടുത്താണ് നവീകരണ ജോലികൾ പൂർത്തിയാക്കിയത്.
Source: Fateh.sikhnet.com | Google Books | Outlook India
-
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധരായ കലാകാരന്മാരാണ് സ്വർണം പൂശുന്നതിനുള്ള എല്ലാ ജോലികളും നിർവഹിച്ചത്.
Source: Outlook India
-
ഇന്ന് ഇന്ത്യയിലെ വീടുകളിലുള്ള 22 കാരറ്റ് സ്വർണത്തെക്കാൾ പരിശുദ്ധമായ 24 കാരറ്റ് സ്വർണമാണ് നവീകരണപ്രവൃത്തികൾക്കായി ഉപയോഗിച്ചത്.
Source: Outlook India
-
മഹാരാജാ രഞ്ജിത് സിങ് 7-9 വരെ അടുക്കുകളായിട്ടാണ് സുവർണക്ഷേത്രത്തിൽ സ്വർണം പൂശിയത്; പിന്നീട് നാലു വർഷം നടത്തിയ നവീകരണ ജോലികളിൽ 24 അടുക്കുകൾ സൃഷ്ടിക്കപ്പെട്ടു.
Source: Outlook India
-
ഇതിൻറെ യശസ് ഇരുപത്തഞ്ചാം നൂറ്റാണ്ടുവരെയെങ്കിലും നിലനിൽക്കും.
Source: Fateh.sikhnet.com | Outlook India
ഇതിൻറെ അറ്റകുറ്റപ്പണികൾ മുഴുവൻ സംഭാവനകളിലൂടെയാണ് ചെയ്യുന്നതെന്ന് പറയപ്പെടുന്നു. ലംഗാർ പാചകം ചെയ്ത് വിതരണം ചെയ്യുന്നതടക്കം ക്ഷേത്രം വൃത്തിയാക്കുന്ന ജോലികളും പരിപാലനവുമെല്ലാം സന്നദ്ധപ്രവർത്തകരാണ് സൌജന്യമായി ചെയ്യുന്നത്.
ഹർമിന്ദർ സാഹിബും സുവർണക്ഷേത്രവും ഓരോ മാസവും 30 ലക്ഷം പേരെ സ്വീകരിക്കുന്നത് വെറുതെയല്ല. പകൽ കാണുന്നതുപോലെതന്നെ ശോഭാപൂരിതമാണ് ഇവ രാത്രിയിലും.