Published: 04 Sep 2017
ഇന്ത്യയിൽ സ്വർണ്ണത്തിന്റെ മൂലധന ലാഭത്തിന് മേലുള്ള നികുതി
മൂലധന ലാഭമെന്നത് (ക്യാപിറ്റൽ ഗെയിൻ) മൂലധന മുടക്കുമുതൽ വിൽക്കുമ്പോൾ മാത്രം സാക്ഷാൽക്കരിക്കപ്പെടുന്ന ഒന്നാണ്. മൂല ധന ലാഭത്തിന്റെ അളവ്, മുടക്കുമുതൽ ഉടമസ്ഥന്റെ കൈയ്യിൽ ഉണ്ടായിരിക്കുന്ന കാലയളവിന്റെ നികുതിയെ ആസ്പദമാക്കിയാണ് നിശ്ചയിക്കുന്നത്. നികുതി നിശ്ചയിക്കുന്നത് മൂലധന മുടക്കുമുതൽ കൈമാറ്റം ചെയ്യുന്ന ഇന്ത്യയിലെ സാമ്പത്തിക വർഷത്തെ അനുസരിച്ചായിരിക്കും, അതായത് ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31-വരെ.
സ്വർണ്ണവും സ്വർണ്ണാഭരണങ്ങളും ഒരു മൂലധന മുടക്കുമുതലാണ്, അതുകൊണ്ടുതന്നെ അവ വിൽക്കുമ്പോൾ മൂലധന ലാഭ നികുതി (ഇൻകം ടാക്സ് ആക്ട് വ്യവസ്ഥയനുസരിച്ച് ) ചുമത്തുന്നതാണ്. സ്വർണ്ണത്തിനുണ്ടാകുന്ന വിലവർദ്ധനവിന് നികുതി ചുമത്തുകയില്ല, സ്വർണ്ണം വിൽക്കുകയും അതിൽ ലാഭം ലഭിക്കുകയും ചെയ്യുമ്പൊഴേ മൂലധന ലാഭ നികുതി ചുമത്തുകയുള്ളൂ.
സ്വർണ്ണത്തിൻ മേലുള്ള കുറച്ചുകാലത്തിലേക്കുള്ള മൂലധന ലാഭ നികുതിസ്വർണ്ണത്തെ മൂന്നു കൊല്ലത്തിനുള്ളിൽ കൈവശം വക്കുകയും അവയെ ലാഭത്തിൽ വിൽക്കുകയും ചെയ്യുമ്പോൾ, ആ വ്യക്തി ചെറിയ കാലയളവിൽ മൂലധന ലാഭം കൈവരിക്കുന്നു. ഈ ലാഭത്തെ വ്യക്തിയുടെ മൊത്തം നികുതിയടക്കാനുള്ള പണത്തിലേക്ക് ചേർക്കുകയും ഒരുമിച്ച് നികുതിയീടാക്കുകയും ചെയ്യുന്നു. ഒരു കാരണവശാൽ ചെറിയ കാലയളവിലുള്ള വിൽപ്പനയിൽ മൂലധന നഷ്ടമാണ് ഉണ്ടാവുന്നതെങ്കിൽ, ഇതിന്റെ വില മറ്റ് ചെറിയ കാലയളവിലുള്ള മൂലധനലാഭത്തിലേക്ക് ഈടാക്കുന്നതാണ്.
സ്വർണ്ണത്തിനുമേലുള്ള ദീർഘ കാലയളവിലുള്ള മൂലധന ലാഭ നികുതിസ്വർണ്ണത്തെ മൂന്നോ അതിലധികമോ കൊല്ലം കൈയ്യിൽ വച്ചതിനു ശേഷം വിൽക്കുകയും അതിൽ ലാഭം ലഭിക്കുകയും ചെയ്താൽ, അനുകൂല്യ നികുതി ഈടാക്കുന്നതാണ്. ദീർഘ കാലയളവിലുള്ള മൂലധന ലാഭത്തിന്റെ നികുതി സൂചക ലാഭങ്ങൾ കൂട്ടി 20% ആണ്, ഇത് അർത്ഥമാക്കുന്നത് സ്വർണ്ണത്തിന്റെ വില , കോസ്റ്റ് ഇൻഫ്ലേഷൻ ഇൻഡക്സിന്റെ (സിഐഐ) കൂടെയാണ് കണക്കാക്കുന്നത് എന്നാണ്. ഇത് എല്ലാ കൊല്ലവും ഇന്ത്യൻ സർക്കാർ പുറത്തുവിടുന്ന വില സൂചികയാണ്, എല്ലാ വർഷവും വിലക്കയറ്റ അക്കൗണ്ടിലേക്ക് കണക്കാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് നിങ്ങൾ സിഐഐയിലേക്ക് അക്കൗണ്ട് ചെയ്ത് കഴിഞ്ഞാൽ, നികുതിയുടെ അളവും തദനുസൃതമായി കുറയുന്നത്. മൂന്ന് വർഷം കഴിഞ്ഞുള്ള സ്വർണ്ണ വിൽപ്പനയിൽ വരുന്ന മൂലധന നഷ്ടത്തിന്റെ നികുതി, ദീർഘ കാലയളവിലുള്ള ലാഭത്തിൽ മാത്രമേ ചേർക്കാൻ പറ്റുകയുള്ളൂ.