Published: 13 Feb 2020
സ്വർണത്തെ നിക്ഷേപത്തിനുള്ള ഏറെ പ്രയോജനകരമായ കൊമ്മോഡിറ്റിയാക്കി മാറ്റുന്നത് എന്താണ്?
കൊമ്മോഡിറ്റികളിൽ നിക്ഷേപിക്കുന്നത് കൂടുതൽ നിക്ഷേപകരുടെ കാര്യത്തിലും അനിവാര്യമായ ഒരു സംഗതിയാണെങ്കിലും, സ്വർണം മറ്റു കൊമ്മോഡിറ്റികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹ്രസ്വകാലയളവിലും ദീർഘകാലയളവിലും എങ്ങനെ പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് നമുക്ക് കാണാം
-
സ്വർണം വിശ്വാസയോഗ്യമായൊരു മൂല്യത്തിന്റെ ശേഖരമാണ്.
ഉപ്പ് മുതൽ പുകയിലയും കക്കത്തോടുകളും വരെ, മൃദുവിഭാഗത്തിൽ പെടുന്ന എല്ലാത്തരം കാർഷികോൽപ്പന്നങ്ങളും ചരിത്രത്തിലെ പ്രത്യേക ചില ഘട്ടങ്ങളിൽ കറൻസികളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കാലക്രമേണ, ഈ മൃദുവിഭാഗത്തിൽ പെടുന്ന കൊമ്മോഡിറ്റികളുടെ ഉപയോഗം വിവിധ കാരണങ്ങളാൽ നിലച്ചു:
- ചില വിപണികളിലും ഭൂമിശാസ്ത്രങ്ങളിലും മാത്രമാണ് ഈ സമ്പ്രദായങ്ങൾ രൂപപ്പെട്ട് വന്നത്, വ്യാപാരം ചെയ്യുന്നതിനെ ഇത് പ്രയാസത്തിലാക്കി. ഉദാഹരണത്തിന്, USA-യുടെ എല്ലാ ഭാഗങ്ങളിലും പുകയില കൃഷി ചെയ്തിരുന്നില്ല
- ഒരു പ്രദേശത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് കൊണ്ടുപോകുമ്പോൾ, അവയ്ക്ക് സുസ്ഥിര മൂല്യം ലഭിക്കുകയും ചെയ്തിരുന്നില്ല. ഉദാഹരണത്തിന്, ആഫ്രിക്കയിൽ മഴ പെയ്ത ഭാഗങ്ങളിൽ ഉപ്പ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഉദാഹരണത്തിന്പറയുകയാണെങ്കിൽ, ഇന്നുപോലും, ലോകത്തിലെ ചില പ്രദേശങ്ങളിൽ എണ്ണ ഉൽപ്പാദനം ഭൂമിശാസ്ത്രപരമായി കേന്ദ്രീകരിക്കപ്പെരിക്കുന്നു; ഉദാഹരണത്തിന്, ഉണ്ടെന്ന് തെളിയിക്കപ്പെട്ട എണ്ണ നിക്ഷേപത്തിന്റെ 50% ത്തിലധികം നിലവിൽ മിഡിൽ ഈസ്റ്റിൽ ആണുള്ളത്.
- എണ്ണയെ കറൻസികളായി ഉപയോഗിക്കുന്നതുകൊണ്ട് അതിന്റെ പ്രാഥമിക ഉപയോഗങ്ങളിൽ നിന്നും, അതായത് മനുഷ്യ ഉപയോഗങ്ങളിൽ നിന്ന്, അത് അകറ്റപ്പെടും
മൃദു വിഭാഗത്തിൽ പെടുന്ന ഈ കൊമ്മോഡറ്റികൾക്ക് ശേഷം, ലോഹങ്ങളെ കറൻസിയായി ഉപയോഗിക്കാൻ തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെമ്പും ഇരുമ്പും വെള്ളിയും ഇത്തരത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. എന്നിരുന്നാലും, സമാനമായ കാരണങ്ങളാൽ ഈ ലോഹങ്ങളുടെ കറൻസി ഉപയോഗവും നിലച്ചു:
- വെള്ളിയോ ചെമ്പോ പോലെയുള്ള ലോഹത്തിന്, ഉദാഹരണത്തിന്, നിരവധി വ്യാവസായിക ഉപയോഗങ്ങളുണ്ട്, അതിനാൽ ഈ ലോഹങ്ങൾ കറൻസിയായി ഉപയോഗിക്കുമ്പോൾ അവയുടെ പ്രാഥമിക ഉപയോഗങ്ങളിൽ നിന്നും അകറ്റപ്പെടും
- സ്വർണം ഒഴികെയുള്ള മറ്റെല്ലാ ലോഹങ്ങൾക്കും കാലക്രമേണ മൂല്യം നഷ്ടപ്പെടും, കാരണം അവ ക്ലാവ് പിടിക്കുകയോ തുരുമ്പെടുക്കുകയോ തേയ്മാനത്തിന് വിധേയമാവുകയോ ചെയ്യും
എന്നാൽ സ്വർണത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ, അടിച്ചുപരത്താനും തുളയിടാനും പറ്റിയ ലോഹമാണിത്, ഇതൊരു നല്ല വൈദ്യുത ചാലകവുമാണ്, ഇതിനൊക്കെപ്പുറമെ, ഈ ലോഹം വിലമതിക്കാനാവാത്തതും ചെലവേറിയതും വ്യാവസായിക മേഖലകളിൽ അപൂർവം ഉപയോഗിക്കപ്പെടുന്നതുമായ ലോഹവുമാണ്. കൂടതലായി, സ്വർണ്ണം രാസപരമായി നിഷ്ക്രിയമാണ്, അതിന് അർഥം, അത് കാലക്രമേണ ക്ലാവ് പിടിക്കുന്നില്ല, തിളക്കം നിലനിർത്തുകയും ചെയ്യുന്നു. സ്വർണം നശിപ്പിക്കാനാകാത്തതുകൊണ്ട്, ഇതുവരെ ഖനനം ചെയ്തെടുക്കപ്പെട്ടിട്ടുള്ള എല്ലാ സ്വർണവും ഒന്നല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്. പ്രാഥമിക ഉൽപ്പാദനത്തിലെ ആഘാതങ്ങളും കുറവുകളും മറ്റ് ലോഹങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നിരിക്കെ, മറ്റേതൊരു ലോഹത്തേക്കാളും വിതരണത്തിലുള്ളത് , റീസൈക്കിൾ ചെയ്ത സ്വർണമാണ്.
ഫലമായി, വെള്ളിയും പ്ലാറ്റിനവും പോലുള്ള മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, പോർട്ട്ഫോളിയോയിൽ സ്വർണ്ണം ഉണ്ടെങ്കിൽ, കാര്യക്ഷമമായ വൈവിധ്യവൽക്കരണമാണ് പോർട്ട്ഫോളിയോ കാഴ്ചവയ്ക്കുക. വിപണി മുന്നേറുന്ന സമയത്ത്, സ്വർണവും മറ്റ് ലോഹങ്ങളും നല്ല പ്രകടനം കാഴ്ച വയ്ക്കും, അവയ്ക്കിടയിലുള്ള പ്രസ്പരബന്ധം പോസിറ്റീവാണ്. എന്നാൽ വിപണി മൂക്കുകുത്തുമ്പോൾ, വെള്ളിയും പ്ലാറ്റിനവും പോലുള്ള ലോഹങ്ങളുടെ പ്രകടനം ഇടിയുന്നു, കാരണം വ്യാവസായിക ഡിമാൻഡിനെയാണ് ഈ ലോഹങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്.
അത്തരം കുറച്ച് വ്യാവസായിക ഉപയോഗങ്ങൾ മാത്രമാണ് സ്വർണത്തിന് ഉള്ളത് എന്നതിനാൽ, വിപണി ഇടിഞ്ഞാലും സ്വർണത്തിന്റെ മൂല്യം നിലനിൽക്കും.
ഈ കാരണങ്ങളാൽ, അമേരിക്കയും ലോകത്തിലെ മറ്റ് രാജ്യങ്ങളും സ്വർണമെന്ന സ്റ്റാൻഡേർഡിൽ നിന്ന് കടലാസ് പണത്തിലേക്ക് നീങ്ങുന്നതുവരെ, അതായത് 1971 വരെ, സ്വർണം ഒരു കറൻസി എന്ന നിലയിലുള്ള പങ്കാണ് നിർവഹിച്ചിരിക്കുന്നത്. എന്നാൽ ഇന്നും, ഒരു രാജ്യത്തിന്റെ സമ്പത്ത് നിർണ്ണയിക്കുന്നതിൽ സ്വർണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്സ്വർണത്തിന്റെ കരുതൽ നിക്ഷേപത്തിന്റെ, കാര്യത്തിലാണത്, ഈ കരുതൽ നിക്ഷേപം വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. സ്വർണ സ്റ്റാൻഡേർഡ് അവസാനിച്ചതിന് ശേഷം, സെൻട്രൽ ബാങ്ക് വാങ്ങിക്കൊണ്ടിരുന്ന സ്വർണത്തിന്റെ ഏറ്റവും കൂടുതൽ അളവ് വാങ്ങിയത് 2028-ൽ ആയിരുന്നു - 2019-ന്റെ ആദ്യ ഭാഗത്തും ഈ പ്രവണത തുടർന്നു.
ദീർഘകാലാടിസ്ഥാനത്തിൽ നിരീക്ഷിക്കുകയാണെങ്കിൽ, കറൻസിക്കും മറ്റ് ആസ്തികൾക്കും മൂല്യം കുറയുന്ന കാലഘട്ടങ്ങൾ കാണാനായേക്കാം. എന്നാൽ സ്വർണമാകട്ടെ, യുഗങ്ങളായി അതിന്റെ മൂല്യം നിലനിർത്തിക്കൊണ്ടിരിക്കുന്നു. സമ്പത്ത് സംരക്ഷിക്കുന്നതിന്റെയും കൈമാറുന്നതിന്റെയും ഭാഗമായി പണ്ടുകാലം മുതൽക്കേ, സ്വർണം ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്ക് കൈമാറിവന്ന് വരുന്നു.
-
മറ്റ് അസറ്റുകൾ തകരുമ്പോൾ സ്വർണം സുസ്ഥിരമായി തുടരുന്നതിനാൽ, നിക്ഷേപ പോർട്ട്ഫോളിയോയിലേക്ക് സ്വർണം ചേർക്കുന്നതിൽ തികച്ചും സാംഗത്യമുണ്ട്.
കൊമ്മോഡറ്റികൾ ഉൾപ്പെടെയുള്ള സ്വർണവും മറ്റ് അസെറ്റുകളും തമ്മിലുള്ള പരസ്പരബന്ധം ചലനാത്മകമാണ്, അതായത് വ്യത്യസ്ത സാമ്പത്തിക സാഹചര്യങ്ങളിലുള്ള മറ്റ് അസെറ്റുകളുമായുള്ള പരസ്പരബന്ധത്തിൽ സ്വർണം വളരെ വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. മറ്റ് കൊമ്മോഡറ്റികൾ പോലെത്തന്നെ, സാമ്പത്തിക വളർച്ചയുടെ കാലഘട്ടങ്ങളുടെ വേളയിൽ, സ്വർണം ഓഹരികളുമായി പോസിറ്റീവായുള്ള പരസ്പരബന്ധം കാണിക്കുന്നു. ഇക്വിറ്റി മാർക്കറ്റുകൾ ഉയരുമ്പോൾ സ്വർണത്തിന്റെ വിലയും വർധിക്കുന്നു. എന്നാൽ, പണപ്പെരുപ്പവും സമ്പത്തിനെയോ മൂലധനത്തെയോ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള സന്ദർഭങ്ങളും ഉൾപ്പെടെ, സമ്പദ്വ്യവസ്ഥയെ സമ്മർദ്ദത്തിലാഴ്ത്തുന്ന സമയങ്ങളിൽ, കൊമ്മോഡിറ്റികളിൽ നിന്ന് വ്യത്യസ്തമായി, സ്വർണം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ജിയോപൊളിറ്റിക്കൽ പ്രക്ഷുബ്ധാവസ്ഥയിൽ പോലും സ്വർണം മൂല്യം നിലനിർത്തുന്നതിനാൽ, സ്വർണത്തെ ഒരു ആപത്ഘട്ട കൊമ്മോഡിറ്റിയായാണ് കാണുന്നത്. ഉദാഹരണത്തിന്, ബ്രെക്സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളോടുള്ള പ്രതികരണമായി സ്വർണ വിലയിൽ ഈ വർഷം വലിയൊരു മാറ്റം തന്നെ കണ്ടു.
സ്വർണത്തിന്റെയും എണ്ണയുടെയും വിലകൾക്ക് പരസ്പര ബന്ധമുണ്ടെന്നാണ് ജനകീയ വിശ്വാസമെങ്കിലും, സത്യം അങ്ങനെയല്ല, അവയുടെ പ്രകടനം ചിലപ്പോൾ ഒരേ ദിശയിൽ നീങ്ങുന്നതാണ്, എന്നാൽ മറ്റ് ചിലപ്പോൾ പൂർണമായി വിപരീതവുമാകും.
എണ്ണ ഒരു അപകടസാധ്യതയുള്ള അസെറ്റായി പ്രവർത്തിക്കുന്നു, അതേസമയം സ്വർണം ഒരു അപകടസാധ്യതയില്ലാത്ത അസെറ്റായി പരിഗണിക്കപ്പെടുന്നു.
-
പണപ്പെരുപ്പത്തിനെതിരായ ഒരു പരിരക്ഷയെന്ന നിലയിൽ സ്വർണം
പോർട്ട്ഫോളിയോകളിൽ സ്വർണം നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും പൊതുവായ കാരണം പണപെരുപ്പിന്റെ അപകടസാധ്യതയിൽ നിന്ന് സ്വർണം പരിരക്ഷ നൽകുമെന്ന കാര്യമാണ്, മറ്റ് ആസ്തികളെക്കാളും കൊമ്മോഡറ്റികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നൊരു സമയത്തെയാണ് പണപ്പെരുപ്പം എന്ന് പറയുന്നത്. എന്നാൽ, ചരിത്രപരമായി, പ്രത്യേകിച്ചും ദീർഘകാലാടിസ്ഥാനത്തിൽ, സ്വർണം അവയെല്ലാം മറികടന്ന് ലാഭമുണ്ടാക്കിത്തരുന്നു.
നാം ജീവിക്കുന്ന കാലഘട്ടത്തിൽ പണപ്പെരുപ്പം വളരെ യാഥാർത്ഥ്യമായൊരു അപകടസാധ്യതയാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ വിവേക് കൗൾ അഭിപ്രായപ്പെടുന്നു. “ഒരു സർക്കാർ ഒരുപാട് പണം അച്ചടിക്കുമ്പോൾ, ഒരേ ചരക്കുകളെയും സേവനങ്ങളെയും പിന്തുടരുന്നതിന് നിങ്ങളുടെ പക്കൽ ഒരുപാട് പണമുണ്ടാകുന്നു, ഇത് വളരെ ഉയർന്ന പണപ്പെരുപ്പത്തിലേക്കാണ് നയിക്കുന്നത്. അതിനാൽ, നിങ്ങളുടെ കൈവശമുള്ള കടലാസ് പണം സയക്രമത്തിൽ മൂല്യരഹിതമാകും”. സിംബാബ്വേയുടെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ടാണ് കൗൾ ഇത് പറയുന്നത്, 2019-ലെ കണക്കനുസരിച്ച് സിംബാബ്വേയിൽ പണപ്പെരുപ്പം 300% ആണ്, ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. അസ്ഥിരമായ സാഹചര്യങ്ങളിൽ സ്വന്തം സമ്പത്ത് സംരക്ഷിക്കുന്നതിനായി, പോർട്ടഫോളിയോയിൽ 10-15% വരെ സ്വർണത്തിനായി - സ്വർണത്തിന്റെ രൂപം എന്തുമാകട്ടെ - നീക്കിവെക്കാൻ കൗൾ നിർദേശിക്കുന്നു. എന്തുകൊണ്ട് നിങ്ങൾ ഇന്നുതന്നെ സ്വർണത്തിൽ നിക്ഷേപിക്കണം എന്നറിയുന്നതിന് വീഡിയോ കാണുക.
-
സ്വർണത്തിന്റെ സപ്ലൈ പരിമിതമാണെങ്കിൽ ഡിമാൻഡും ഉയരും
അപൂർവതയുടെ കൃത്യമായ അളവിലാണ് സ്വർണമുള്ളത്, ഇതുതന്നെ അതിന്റെ ആകർഷണീയത തുടരുന്നുവെന്ന് ഉറപ്പാക്കും. എന്നാൽ സ്വർണ വിപണിയുടെ വലുപ്പം സെൻട്രൽ ബാങ്കുകൾ ഉൾപ്പെടെ വിവിധതരം സ്ഥാപന നിക്ഷേപകർക്ക് പ്രസക്തമായൊരു നിക്ഷേപമാക്കി മാറ്റാൻ പര്യാപ്തമാണ്. വ്യത്യസ്ത ഉൽപ്പാനദ നിരക്ക് കാരണമായി ഹ്രസ്വ കാലത്തേക്ക് മറ്റ് കൊമ്മോഡിറ്റികൾ പൊതുവെ സപ്ലൈ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. എന്നാൽ ഭൂഖണ്ഡങ്ങളിൽ ഉടനീളം ഏതാണ്ട് തുല്യമായാണ് സ്വർണത്തിന്റെ ഉൽപ്പാദനം നടക്കുന്നത്, സ്വർണത്തിന്റെ സപ്ലൈ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇത് സഹായിക്കുന്നു.
മറ്റ് ചരക്കുകളെ അപേക്ഷിച്ച് സ്വർണത്തിന്റെ അസ്ഥിരത വളരെ കുറവാണെന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കുന്നു.
വിവിധ സാമ്പത്തിക സാഹചര്യങ്ങൾ കാരണം സ്വർണത്തിന്റെ ഡിമാൻഡ് അചഞ്ചലമായി നിലകൊള്ളുന്നു. സമ്പദ്വ്യവസ്ഥ നല്ല രീതിയിൽ പോകുമ്പോൾ, ആഭരണങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ എന്നിങ്ങനെ, ആളുകൾ വിവേചനാധികാരം ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകൾക്കായി ആളുകൾ കൂടുതൽ ചെലവഴിക്കുന്നു, ഇത് സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു. പക്ഷെ സമ്പദ്വ്യവസ്ഥ ഇടിയുമ്പോൾ പോലും, വിപണിയിലെ നഷ്ടം നികത്താനായി നിക്ഷേപകർ വിശ്വസനീയമായ ലിക്വിഡ് അസെറ്റുകൾ തേടുമ്പോഴും, സ്വർണ ഡിമാൻഡ് (അങ്ങനെ, അതിന്റെ വിലയും) വർദ്ധിക്കാൻ ഇടയാകുന്നു.
ഇന്ത്യയുടെ മധ്യവർഗത്തിന്റെ ദ്രുതഗതിയിലുള്ള വർധനവാണ് സ്വർണത്തിന് ലഭിച്ചിട്ടുള്ള പ്രധാന അവസരങ്ങളിലൊന്ന്. ദി പീപ്പിൾ റിസർച്ച് ഓൺ ഇൻഡ്യാസ് കൺസ്യൂമർ ഇക്കോണമി (PRICE) കണക്കാക്കുന്നത് 2018-ലെ മൊത്തം ഇന്ത്യൻ ജനസംഖ്യയുടെ 19%-ൽ നിന്ന്, 2048-ഓടെ 73% ആയി മധ്യവർഗം വർദ്ധിക്കുമെന്നാണ്. വരുമാനത്തിൽ ഉണാവുന്ന ഓരോ 1% വർദ്ധനവിനും അനുസരിച്ച്, സ്വർണ ഡിമാൻഡ് സ്വർണ 1% കണ്ട് വർദ്ധിക്കുന്നതിനാൽ, സ്വർണ ഡിമാൻഡ് വർദ്ധിക്കുന്നതിൽ അതിശയിക്കാനില്ല.
വ്യക്തിഗത നിക്ഷേപൻ ആവട്ടെ സ്ഥാപനപര നിക്ഷേപൻ ആവട്ടെ, സ്വർണം അല്ലാതുള്ള കൊമ്മോഡിറ്റികൾ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തുന്നത് പോർട്ട്ഫോളിയോയെ വൈവിധ്യവൽക്കരിക്കും എന്ന കാര്യത്തിൽ തർക്കമില്ല, കാരണം അവയ്ക്ക് ഉപയോഗപ്രദമായ ഗുണവിശേഷതകൾ ഉണ്ട്; എന്നാൽ സ്വർണത്തിന് ഈ കൊമ്മോഡിറ്റികളുമായും അസറ്റുകളുമായും ചലനാത്മകമായ പരസ്പരബദ്ധം ഉള്ളതിനാലും റിസ്ക്ക് പ്രൊഫൈലുകളിലുടനീളം നിക്ഷേപകർക്കായി കൂടുതൽ സുരക്ഷിതമായ നിക്ഷേപം ഉറപ്പാക്കുന്നതിനാലും, മുകളിൽ സൂചിപ്പിച്ച കൊമ്മോഡിറ്റികളേക്കാൾ മികച്ച പ്രകടനമാണ് സ്വർണം നടത്തുന്നത്.