Published: 01 Sep 2017
കേരളത്തെ സ്വർണ്ണപ്രേമികളുടെ ആനന്ദമാക്കി മാറ്റുന്നതെന്ത്
സ്വർണ്ണവുമായി ഇന്ത്യക്കാർക്കുള്ള ബന്ധം രഹസ്യമൊന്നുമല്ല, എന്നാൽ ഈ വിലപ്പെട്ട ലോഹവുമായി താരതമ്യം ചെയ്യാനാകാത്ത ബന്ധമാണ് കേരളത്തിലുള്ളത്. മലയാളികളുടെ ജീവിതത്തിൽ സ്വർണ്ണം എങ്ങനെയാണ് വലിയൊരു പങ്ക് വഹിക്കുന്നത് എന്നതിനെ കുറിച്ചുള്ള ചില വസ്തുതകൾ ഇതാ.
സ്വർണ്ണവും ആരാധനയും
കേരളം, സ്വർണ്ണത്തിന്റെ സ്വന്തം നാട് കൂടിയാണ്. ദൈവങ്ങൾ പോലും ഇവിടെ സ്വർണ്ണത്തെ സ്നേഹിക്കുന്നു. കേരളത്തിലെ പ്രശസ്ത പത്മനാഭ സ്വാമി ക്ഷേത്രത്തിൽ, സ്വർണ്ണം ഉൾപ്പെടെ 1.2 ടൺ വിലപ്പെട്ട ലോഹങ്ങളാണുള്ളത് ആയിരക്കണക്കിന് വർഷങ്ങളായി തിരുവതാംകൂർ രാജവംശം ശേഖരിച്ച് വച്ചിരുന്നതാണ് ക്ഷേത്രത്തിലെ ഈ സ്വർണ്ണശേഖരം എന്ന് വിശ്വസിക്കപ്പെടുന്നു . ഈ ശേഖരത്തിൽ 18 അടിയോളം നീളമുള്ള സ്വർണ്ണ മാലയും 500 കിലോ തൂക്കമുള്ള സ്വർണ്ണക്കറ്റയും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു , അവയ്ക്കൊപ്പം ശുദ്ധ സ്വർണ്ണത്തിൽ തീർത്തിട്ടുള്ളതും 3.5 അടി ഉയരമുള്ളതുമായ മഹാവിഷ്ണുവിന്റെ വിഗ്രഹവും ഉണ്ടെത്രെ. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് സ്വർണ്ണ അറകളാണ് ഈ ക്ഷേത്രത്തിലുള്ളത്, ഇതിവിലെ ബി നിലവറയ്ക്കുള്ളിൽ എന്താണുഌഅതെന്ന് ആർക്കുമറിയില്ല. 2014-ൽ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഇവിടെ രണ്ട് അറകൾ (ജി, എച്ച്) കൂടി കണ്ടെത്തിയിട്ടുണ്ട് . ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ആരാധനാലയമായി ഇത് മാറിയിരിക്കുന്നു.
കേരളത്തിലെ സ്വർണ്ണ പട്ടിക എടുക്കുകയാണെങ്കിൽ, ക്ഷേത്രങ്ങൾക്ക് പിന്നാലെ, രണ്ടാമതായി വരുന്നത് ഉത്സവങ്ങളാണ്. ഓണത്തിന്റെ സമയത്തും വിഷുവിന്റെ സമയത്തും കേരളത്തിൽ സ്വർണ്ണ വിൽപ്പന പുതിയ ഉയരങ്ങളിൽ എത്താറുണ്ട്. കേരളീയരുടെ പുതുവർഷാരംഭമായ വിഷു ആഘോഷിക്കപ്പെടുന്നത് ഏപ്രിൽ മാസത്തിലാണ്, ഈ ആഘോഷത്തിന് സ്വർണ്ണവുമായി അഭേദ്യ ബന്ധമുണ്ട്. വിഷു ആഘോഷങ്ങളുടെ ഭാഗമായി സ്വർണ്ണ നാണയങ്ങളും ആഭരണങ്ങളും സ്വർണ്ണ കണിവെള്ളരിയും സമ്മാനമായി നൽകുന്ന പതിവുണ്ട് .
ഉത്സവങ്ങൾക്കും മറ്റ് അവസരങ്ങൾക്കും സ്വർണ്ണം വാങ്ങിക്കൂട്ടുന്ന മലയാളികളുടെ ശീലം കണക്കിലെടുത്താൽ, കേരളത്തിലെ സ്വർണ്ണ വായ്പ നൽകുന്ന ഏറ്റവും വലിയ മൂന്ന് കമ്പനികളുടെ പക്കൽ സെപ്തംബർ 2016-ലെ കണക്കുകൾ പ്രകാരം 250 ടൺ സ്വർണ്ണമുണ്ടെന്നത് അത്ഭുതപ്പെടുത്തുകയില്ല. , ബെൽജിയം, സിങ്കപ്പൂർ, സ്വീഡൻ, ഓസ്ത്രേലിയ എന്നീ രാജ്യങ്ങളിൽ ഓരോന്നിന്റെയും സ്വർണ്ണ കരുതൽ ശേഖരത്തിനേക്കാൾ അധികമാണിത്.
സ്വർണ്ണവും ആഭരണങ്ങളുംകേരളത്തിലെ ഒരു ഗ്രാമത്തിന്റെ കഥ അതിശയിപ്പിക്കുന്നതാണ്. കൊടുവള്ളി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ്, ഒരു കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഇവിടെ 100-ലധികം ജ്വല്ലറികളുണ്ട്.
അടുത്ത തവണ നിങ്ങൾ ദക്ഷിണേന്ത്യ സന്ദർശിക്കുമ്പോൾ, സ്വർണ്ണപ്രേമികളുടെ ആനന്ദമായ കേരളം സന്ദർശിക്കാൻ മറക്കരുത്.
സ്വർണ്ണവും വിവാഹങ്ങളുംആഭരണങ്ങളുടെ കാര്യം എടുക്കുകയാണെങ്കിൽ, കേരള വധുവിനെ അണിയിച്ചൊരുക്കുന്ന സ്വർണ്ണാഭരണങ്ങളെ വെല്ലാൻ മറ്റാഭരണങ്ങളില്ല. കേരളത്തിലെ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നുള്ള വധുവിനെ അണിയിച്ചൊരുക്കുന്നതിന് 320 ഗ്രാം സ്വർണ്ണമാണ് ഉപയോഗിക്കുന്നത്, ഇതിന് 9 ലക്ഷം രൂപയോളം വില വരും. അപ്പോൾ, കേരളത്തിന്റെ വധു ശരിക്കും ഇന്ത്യയുടെ ‘ഗോൾഡൻ ഗേൾ’ ആയി മാറുന്നു എന്ന് പറയേണ്ടി വരും!
സാധാരണഗതിയിൽ, വിവിധ ദൈർഘ്യങ്ങളിലും ശൈലികളിലുമുള്ള സ്വർണ്ണ നെക്ലേസുകളാണ് മലയാളി വധു അണിയുന്നത്., ഒരു ലയേർഡ് (പാളികളുള്ള) ലുക്കാണ് ഈ സ്വർണ്ണ നെക്ലേസുകൾക്ക് ഉണ്ടായിരിക്കുക. കഴുത്തിനോട് ഒട്ടിക്കിടക്കുന്ന ഒരുതരം കണ്ഠാഭരണമാണ് ഏറ്റവും ചെറുത്. അരക്കെട്ടിന് ചുറ്റും വധുവിന് സ്വർണ്ണമാല അണിയിക്കാറുണ്ട്. ജിമിക്കിയ്ക്ക് സമാനമായ, ഞാന്നുകിടക്കുന്ന കമ്മലുകളും വിവിധ തരത്തിലുള്ള സ്വർണ്ണവളകളും വധു അണിയുന്നു . വധുവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കാണിക്കുന്നതിനാണ് വിവാഹാവസരങ്ങളിൽ വധു ധാരാളം സ്വർണ്ണാഭരണങ്ങൾ അണിയുന്നത്.
ബന്ധപ്പെട്ടവ: മാന്യത, അന്തസ്സ്, അഭിമാനം - സ്വർണ്ണം വാങ്ങുന്നതിന്റെ സാമൂഹിക പ്രയോജനങ്ങൾ
സ്വർണ്ണ ഡിമാൻഡ്വാസ്തവത്തിൽ, ഗ്രാമീണ കേരളത്തിൽ ഒരു കുടുംബം പ്രതിമാസം 210 രൂപയുടെ സ്വർണ്ണം വാങ്ങുന്നുണ്ടെന്നാണ് കണക്കുക. സ്വർണ്ണ ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മറ്റ് ആറ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, രാജ്യത്തെ മറ്റ് ഗ്രാമീണ - നഗര പ്രദേശങ്ങളേക്കാൾ വളരെ കൂടുതലാണ് ഈ ശരാശരി.