Published: 04 Oct 2018
ഇന്ത്യയിൽ ആരാണ് ഹാൾമാർക്കിംഗ് പ്രക്രിയയെ നിയന്ത്രിക്കുന്നത്?
നാണയങ്ങളാകട്ടെ, ബാറുകളാവട്ടെ, സ്വർണ്ണാഭരണങ്ങളാകട്ടെ, നമ്മൾ വാങ്ങുന്ന സ്വർണ്ണത്തിന്റെ ശുദ്ധത സാക്ഷ്യപ്പെടുത്തുന്നതിനുള്ള പ്രക്രിയയാണ് സ്വർണ്ണത്തിന്റെ ഹാൾമാർക്കിംഗ്.
എന്നാൽ, എവിടെയാണ് ഈ ഹാൾമാർക്കിംഗ് നടക്കുന്നത്, ആരാണ് ഈ പ്രക്രിയ നിയന്ത്രിക്കുന്നത്?
രാജ്യത്ത് ഉടനീളമുള്ള അസ്സേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകളിലാണ് (AHC) സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് നടക്കുന്നത്. BIS ആണ് ഈ നടപടിക്രമം നിരീക്ഷിക്കുന്നത്.
എന്താണൊരു AHC?
AHC-കൾ എന്നാൽ, അസ്സേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകളാണ്. ഇന്ത്യയിലുടനീളം ഈ കേന്ദ്രങ്ങളുണ്ട്. സ്വർണ്ണത്തിന്റെ ഹാൾമാർക്കിംഗ് പ്രക്രിയയുടെ നട്ടെല്ലാണിത്. രാജ്യത്ത് ഏതാണ്ട് 662 AHC-കൾ നിലവിലുണ്ട്, ഏകദേശം 20,000 ജ്വല്ലർമാരുടെ ശൃംഖലയെയാണ് ഈ കേന്ദ്രങ്ങൾ പിന്തുണയ്ക്കുന്നത്. ഈ ജ്വല്ലർമാർ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) ലൈസൻസ് നേടിയ സ്ഥാപനങ്ങളാണ്. BIS സർട്ടിഫിക്കേഷൻ നേടിയിട്ടുള്ള ജ്വല്ലർമാർക്ക്, തങ്ങളുടെ സ്വർണ്ണാഞരണങ്ങൾ ഹാൾമാർക്ക് ചെയ്യുന്നതിന്, BIS അംഗീകരിച്ചിട്ടുള്ള 662 അസ്സേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകളിൽ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അവകാശമുണ്ട്. എന്നിരുന്നാലും, ഓരോ സ്വർണ്ണാഭരണവും ഹാൾമാർക്ക് ചെയ്യുന്നത്, പ്രഖ്യാപിച്ചിട്ടുള്ള ശുദ്ധിയോ ഫൈൻനസോ അതിനുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ്.
ഹാൾമാർക്കിംഗ് ആവശ്യകതകൾ നിറവേറ്റാത്തതോ പ്രസ്താവിച്ചിട്ടുള്ള ശുദ്ധി ഇല്ലാത്തതോ ആയ ഏതൊരു ആഭരണ ഉരുപ്പിടിയും ഉരുക്കി വെറും സ്വർണ്ണമായി മാറ്റുന്നതിന് AHC-കൾക്ക് അധികാരമുണ്ട്.
ഹാൾമാർക്കിംഗ് പ്രക്രിയ
പൊതുവെ പറയുകയാണെങ്കിൽ, ഇതിന് 3 ഘട്ടങ്ങളുണ്ട് - ഹോമോജെനിറ്റി പരിശോധന, ശുദ്ധി പരിശോധന, ഓരോ ഇനവും മാർക്ക് ചെയ്യൽ. ഹോമോജെനിറ്റി പരിശോധനയിൽ, നൽകിയിരിക്കുന്ന സാമ്പിളിനുള്ളിലെ എല്ലാ ഇനങ്ങളും, അടിസ്ഥാന റെഗുലേറ്ററി മാനദണ്ഡങ്ങൾ അനുവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൽ പരിശോധിക്കുന്നു.
പ്രക്രിയയിലെ ഏറ്റവും സങ്കീർണ്ണമായ ഘട്ടം സ്വർണ്ണത്തിന്റെ ശുദ്ധി പരിശോധനയാണ്. ആദ്യം ചെയ്യുന്നത് പരിശോധിക്കുന്നതിനുള്ള ഇനങ്ങൾ തിരഞ്ഞെടുക്കലാണ്. ഇതിന് ശേഷം, ഓരോ ഇനത്തിന്റെയും പ്രതലത്തിൽ പ്രാഥമിക പരിശോധന നടത്തുന്നു. തുടർന്ന്, ഓരോ ഇനത്തിൽ നിന്നും ചെറിയ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി എടുക്കുന്നു. അന്തിമമായി, സ്വർൺനത്തിന്റെ ഫൈൻനസ്സ് വിലയിരുത്തുന്നതിന് സൂക്ഷ്മമായ അസ്സേയിംഗ് നടത്തുന്നു. കർശനമായ പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ, ലേസർ വഴി ഹാൾമാർക്കിംഗ് പതിപ്പിക്കുന്നു അല്ലെങ്കിൽ മുദ്ര കുത്തുന്നു.
ഹാൾമാർക്കിംഗ് ഏകീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഏറ്റവും പുതിയ നടപടികൾ
പോയ 15-17 വർഷങ്ങളിൽ, AHC-കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർദ്ധനവ്, റീട്ടെയിലർമാർക്കും ഹാൾമാർക്കർമാർക്കുമായുള്ള മേൽനോട്ട ഘടന ഏകീകരിക്കുന്നതിനുള്ള കർശനമായ നടപടികൾ എന്നിവ കാരണം, നിശ്ചിത കാരറ്റേജില്ലാത്ത സ്വർണ്ണാഭരണങ്ങളുടെ നിർമ്മാണം 20-40% മുതൽ 10-15% വരെയായി കുറഞ്ഞിട്ടുണ്ട്. ഇത് മാത്രമല്ല, സ്വർണ്ണാഭരണ ഹാൾമാർക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്, ഗ്രാമീണ മേഖലയിൽ നിന്നുള്ള ജ്വല്ലർമാർക്കായി BIS ലൈസൻസ് ഫീസ് കുറച്ചിട്ടുമുണ്ട്. കൂടാതെ, AHC എക്യുപ്മെന്റിന്റെ വിലയും കുറച്ചിട്ടുണ്ട്, അതിനാൽ ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലും കൂടുതൽ AHC-കൾ സ്ഥാപിക്കാനാകും.
വേണ്ടത്ര സർക്കാർ പിന്തുണയുണ്ടെങ്കിൽ, ഗ്രാമീണ മേഖലകളിൽ കൂടുതൽ AHC-കൾ സ്ഥാപിക്കാനാകും, ഗ്രീമീണ ജനതയ്ക്ക് ഇതേറെ പ്രയോജനപ്പെടും. ഇങ്ങനെ നഗര മേഖലകളിൽ അമിതമായി AHC-കൾ സ്ഥാപിക്കുന്നത് ഒഴിവാക്കാനാകും. കൂടാതെ, ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ട് വരുന്നതിനാൽ, ആവശ്യമായ ഇടങ്ങളിലെല്ലാം AHC-കൾ സ്ഥാപിക്കാൻ BIS-ഉം സർക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കും.