Published: 12 Sep 2017
സാർദോസി – സ്വർണ്ണനിർമ്മിതമായ നൂൽ
ഭാരതീയർ ഉത്സവങ്ങളും ആചാരങ്ങളുമെല്ലാം വലിയ രീതിയിൽ ആഘോഷിക്കാറുണ്ട്; പുതിയ വസ്ത്രങ്ങൾ, സ്വർണ്ണാഭരണങ്ങൾ, തുടങ്ങിയ അലങ്കാര വസ്തുക്കളും ഒരു വിധം എല്ലാ ആഘോഷങ്ങൾക്കും വാങ്ങാറുമുണ്ട്. പലപ്പോഴും തുമ്പത്ത് സ്വർണ്ണ നൂലു കൊണ്ടുള്ള ചിത്രങ്ങൾ തുന്നി പിടിപ്പിച്ച സാരിയും ധരിച്ചുവരാറുണ്ട്.
അതിൽ പേരെടുത്ത ഒരു സ്വർണ്ണ തയ്യൽ ആണ് സാർദോസി; പേർഷ്യയിൽ ആണ് ഇതിന്റെ ഉത്ഭവം, പേർഷ്യൻ ഭാഷയിൽ സ്വർണ്ണം എന്നർത്ഥം വരുന്ന “സാർ”, തയ്യൽ എന്നർത്ഥം വരുന്ന “ദോസി” എന്നിവ കൂടിച്ചേർന്നാണ് ‘സാർദോസി’ എന്ന പേര് ലഭിച്ചത് – ഈ സമ്പന്ന കലാരൂപം ഇന്ത്യയിലേക്ക് എത്തുന്നത് മുഗൾ ഭരണ കാലഘട്ടത്തിലാണ്. ഈ ചിത്രത്തയ്യലിനെ (എംബ്രോയിഡറി) കുറിച്ച് ഇന്ത്യൻ മൂല ഗ്രന്ഥങ്ങളിലൊന്നായ ഋഗ്വേദത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ മുഗൾ വംശജരുടെ കൂടാരങ്ങളിലും ഇന്ത്യയിലെ രാജാക്കന്മാരുടെ വസ്ത്രങ്ങളിലും എംബ്രോയിഡറി രീതി ഉപയോഗിച്ച് കാണുന്നുണ്ട്.
പിൽക്കാലത്ത്, ഭരണാധികാരികളുടെ നഗരമായിരുന്ന ലഖ്നൗ, സാർദോസി രാജാക്കന്മാരിൽ നിന്ന് സാർദോസിക്ക് വലിയ ഡിമാൻഡ് ലഭിച്ചതിനാൽ പ്രാധന്യമുള്ളൊരു നഗരമായി മാറി. 2013-ൽ, “ലഖ്നൗ സാർദോസി” ഭൂമി ശാസ്ത്ര അടയാളങ്ങൾ രേഖപ്പെടുത്തുന്ന, ജിയോഗ്രഫിക്കൽ ഇൻഡിക്ഷൻ (ജിഐ) അംഗീകാരമുള്ള ബ്രാൻഡ് ആയി മാറി. ഇന്ന് പാകിസ്ഥാനിലേയും ഇറാനിലെയും പോലെ ഇന്ത്യയിലുടനീളവും ലഖ്നൗ സാർദോസിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നൂതന വ്യവസായ ശാലകൾ പ്രസിദ്ധിയാർജ്ജിച്ചു.
ഈ സങ്കീർണ്ണമായ സൂചിത്തുന്നലിന് സ്വർണ്ണ ലോഹ മിശ്രിതത്താൽ നിർമ്മിച്ച സ്വർണ്ണ നൂലാണ് ഉപയോഗിക്കുന്നത്. മിനുസമുള്ള നൂലുണ്ടാക്കുവാൻ സ്വർണ്ണക്കട്ടി ഉരുക്കി ദ്വാരങ്ങളുള്ള സ്റ്റീൽ പാളികളിൽ നൂലിനെ ഇറുക്കമുള്ളതാക്കാൻ വേണ്ടി അമർത്തി അതിനെ പിന്നെ ചുറ്റിക കൊണ്ട് അടിച്ച് പരത്തുന്നു,. പിന്നീട് നൂലിനെ സ്പ്രിംഗ് പോലെ ആക്കുവാൻ സിൽക്കിന് ചുറ്റും ചുറ്റുന്നു. മറ്റു സ്വർണ്ണാലങ്കാര വസ്തുക്കളും മണികളുമെല്ലാം അധിക ഭംഗിക്കുവേണ്ടി ചില സമയത്ത് ചേർക്കാറുണ്ട്.
പുതിയ യന്ത്രങ്ങളും തന്ത്രങ്ങളുമെല്ലാം പരമ്പരാഗത രീതികളെ കൈയ്യേറിയെങ്കിലും, ലഖ്നൗവിലെ കുടുംബങ്ങൾ പരമ്പരാഗത ശൈലിയാണ് ഇപ്പോഴും പിന്തുടരുന്നത്, ഇതവർ അവരുടെ വരും തലമുറക്കും പകർന്നു കൊടുക്കുകയും ചെയ്യുന്നു.
ഇന്ത്യയിലും പുറം രാജ്യങ്ങളിലുമുള്ള വലിയ രീതിയിലുള്ള ആവശ്യകത കാരണം, സാർദോസി ചിത്രങ്ങളുള്ള തുണിത്തരങ്ങളും മറ്റു വസ്ത്രങ്ങളായ ഉടുപ്പുകൾ, കോട്ടുകൾ, പേഴ്സുകൾ, ബെൽറ്റുകൾ, ളോഹകൾ, ഷൂസ് തുടങ്ങിയവ വലിയ രീതിയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ചില ബോളിവുഡ് താരങ്ങൾ ലോകത്തിന്റെ പല ഭാഗത്തായി നടക്കുന്ന ചടങ്ങുകളിൽ സാർദോസി രചനകളുള്ള വസ്ത്രങ്ങൾ ധരിച്ചെത്താറുണ്ട്.