Published: 20 Feb 2018
സ്പോർട്സും സ്വർണ്ണവും
'സ്വർണ്ണക്കൊയ്ത്ത്' - സ്പോർട്സുമായി ബന്ധപ്പെട്ട വാർത്തകളിൽ കണ്ടുമുട്ടുന്ന ഒരു പ്രയോഗമാണിത്. ഈ പ്രയോഗമോ അല്ലെങ്കിൽ ഇതിനോട് ബന്ധപ്പെട്ട മറ്റ് പ്രയോഗമോ നമ്മൾ എന്നും കാണുന്നതല്ലേ? ഫുട്ബോളോ ക്രിക്കറ്റോ ജിംനാസ്റ്റിക്സോ ആവട്ടെ, ഏറ്റവും വലുത് സ്വർണ്ണക്കിരീടമാണ്. സ്വർണ്ണക്കിരീടം ചൂടിയവരുടെ ഒരു വാർത്തയെങ്കിലും ഇല്ലാതെ ഒരു മാധ്യമവും പുറത്തിറങ്ങുന്നില്ല. സ്പോർട്സിൽ വിജയത്തിന്റെ പര്യായപദമാണ് സ്വർണ്ണം.
ഏതാണ്ടെല്ലാ സ്പോർട്സ് മേഖലകളും പിന്തുടരുന്നത് ഒളിമ്പിക് മെഡൽ സംവിധാനമാണ്. ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് സ്വർണ്ണവും രണ്ടാം സ്ഥാനം നേടുന്നയാൾക്ക് വെള്ളിയും മൂന്നാം സ്ഥാനത്തിനായി വെങ്കലവും നൽകിവരുന്നു. എന്നാൽ വിമ്പിൾഡൺ മത്സരങ്ങളിലോ ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്സിലോ വിജയികൾക്ക് സ്വർണ്ണം നൽകുന്നില്ല. വാസ്തവത്തിൽ, വിജയികൾക്ക് ലഭിക്കുന്നത് യഥാർത്ഥ സ്വർണ്ണമല്ല. സ്വർണ്ണം പൂശിയ ട്രോഫികളാണ് സമ്മാനമായി നൽകുന്നത്. എങ്കിലും സ്വർണ്ണം പൂശിയിരിക്കുന്നതിനാൽ, അതിന്റെ പ്രാധാന്യം നിലനിൽക്കുന്നു.
എന്നാൽ എല്ലായ്പ്പോഴും ഇങ്ങിനെ ആയിരുന്നില്ല. പലപ്പോഴും സ്വർണ്ണമായിരുന്നില്ല വിജയത്തിന്റെ അടയാളം. പുരാതന കാലങ്ങളിൽ ഒന്നാം സ്ഥാനത്തെത്തുന്ന വ്യക്തിക്ക് ഒലീവ് ഇലയുടെ കിരീടമാണ് നൽകിയിരുന്നത്. 1896-ലാണ് ആധുനിക ഒളിമ്പിക് മത്സരങ്ങൾ തുടങ്ങിയത്. വെള്ളിയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തുന്ന വ്യക്തിക്ക് നൽകിയിരുന്നത്. രണ്ടാം സ്ഥാനക്കാരന് ചെമ്പും. എന്നാൽ, മൂന്നാം സ്ഥാനത്തെത്തുന്ന വ്യക്തിയാവട്ടെ വെറും കൈയോടെയാണ് വീട്ടിൽ പോകേണ്ടിയിരുന്നത്. സ്വർണ്ണം നൽകാനുള്ള ത്രാണി ഒളിമ്പിക് സംഘാടകർക്ക് ഇല്ലായിരുന്നു, കാരണം അത്രയേറെ വിലപിടിപ്പുള്ള ലോഹമായിരുന്നു സ്വർണ്ണം.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെയിന്റ് ലൂയിസിൽ, 1904-ൽ നടന്ന വേനൽക്കാല ഒളിമ്പിക്സിലാണ് യഥാക്രമം സ്വർണ്ണവും വെള്ളിയും വെങ്കലവും സമ്മാനമായി നൽകുന്ന രീതി ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. തുടർന്ന്, ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റി (ഐഒസി) ഈ രീതി ഔദ്യോഗികമാക്കുകയായിരുന്നു. മുഴുവനായും സ്വർണ്ണത്തിൽ തീർത്ത മെഡലുകൾ അവസാനമായി നൽകിയ ഒളിമ്പിക്സ് നടന്നത് 1912-ലാണ്.
ഒന്നാം സ്ഥാനത്തെത്തുന്ന അത്ലെറ്റിന് നൽകുന്ന ഒളിമ്പിക് മെഡലിൽ 92.5% വെള്ളി ഉണ്ടായിരിക്കണമെന്നും ചുരുങ്ങിയത് ആറ് ഗ്രാം സ്വർണ്ണവും ഉണ്ടായിരിക്കണമെന്നും ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റി തീരുമാനിച്ചിരുന്നു 2012-ൽ നടന്ന ലണ്ടൻ ഗെയിംസിനെ തുടർന്ന് മെഡലിന്റെ ചേരുവ വീണ്ടും ചെമ്പായി മാറി. വിജയികളുറ്റെ കഴുത്തിൽ അണിയിക്കുന്ന മെഡലിലെ പ്ലാസ്റ്റിക്കിന്റെ പകുതിയോളം, റീസൈക്കിൾ ചെയ്തെടുക്കുന്ന ബോട്ടിലുകളിൽ നിന്നാണെന്ന് അറിയാമോ?