Published: 12 Sep 2017
സക്കാത്ത്: സ്വർണ്ണം സമ്മാനമായി നൽകൽ
" നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം, എന്നാൽ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകൻമാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കൾക്കും, അനാഥകൾക്കും, അഗതികൾക്കും, വഴിപോക്കനും, ചോദിച്ചു വരുന്നവർക്കും, അടിമമോചനത്തിനും നൽകുകയും പ്രാർത്ഥന (നമസ്ക്കാരം) മുറപ്രകാരം നിർവഹിക്കുകയും, 'സക്കാത്ത്' നൽകുകയും, കരാറിൽ ഏർപ്പെട്ടാൽ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുബോഴും, യുദ്ധ രംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാർ. അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവർ.” (ഖുറാൻ 2:177)
പേർഷ്യയിലെ ഒരു ഷായുമായി ബന്ധപ്പെട്ട് മനോഹരമായ ഒരു കഥ, മുസ്ലീം സംസ്ക്കാരം നമ്മോട് പറയുന്നുണ്ട്. ഒരു യാത്രയ്ക്കിടെ ഷായൊരു വൃദ്ധനായൊരു മനുഷ്യനെ കണ്ടുമുട്ടി. അയാളൊരു ഒലീവ് ചെടി നടുകയായിരുന്നു. ഒലീവ് ചെടി വൃക്ഷമായി വളർന്ന് ഫലം ഉൽപ്പാദിപ്പിക്കാൻ ദശബ്ദങ്ങൾ ആകുമെന്ന് എല്ലാവർക്കും എറിയാവുന്ന കാര്യമാണ്. "സുഹൃത്തേ, ഈ ചെറിയ ഒലീവ് ചെറി വളർന്ന് വലുതായി ഫലം പുറപ്പെടുവിക്കുമ്പോൾ വിളവെടുക്കാൻ നിങ്ങൾക്ക് കഴിയില്ലല്ലോ? പിന്നെ എന്തിനാണ് നിങ്ങൾ ഈ പെടാപ്പാട് ചെയ്യുന്നത്," എന്നായിരുന്നു ഷായുടെ ചോദ്യം. അതിന്, ആ പാവപ്പെട്ട മനുഷ്യൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു, "എനിക്ക് മുമ്പുണ്ടായിരുന്നവരും മരിച്ചവരുമായ പിൻതലമുറക്കാർ നട്ട് പരിപാലിച്ച ഒലീവ് മരങ്ങളാണ് എന്നെ തെറ്റിപ്പോറ്റുന്നത്. വരും തലമുറകൾക്കായി ഞാനും അങ്ങനെ തന്നെ ചെയ്യുന്നു. ഇനി വരുന്ന താമുറയ്ക്ക് ഈ ഒലീവ് ചെടികൾ പ്രയോജനപ്പെടും".
ഖുറാന്റെ വീക്ഷണത്തിൽ പ്രാർത്ഥന കഴിഞ്ഞാൽ അടുത്ത പ്രധാനപ്പെട്ട സംഗതി സക്കാത്താണ്. ഒരു ചാന്ദ്ര വർഷത്തിൽ നേടിയ സമ്പത്തിന്റെ 2.5 ശതമാനം ദാനമായി നൽകുന്ന പ്രക്രിയയാണിത്. പലപ്പോഴും സക്കാത്തായി നൽകപ്പെടുക സ്വർണ്ണവും സ്വർണ്ണാഭരണവുമായിരിക്കും.
നബി തിരുമേനിയും പിൻമുറക്കാരും നിഷ്കർഷിച്ചിട്ടുള്ള, നിലവിൽ ആചരിച്ച് വരുന്ന സക്കാത്ത് സമ്പ്രദായം അനുസരിച്ച്, ഭാവിയ്ക്കായുള്ള നിക്ഷേപമായാണ് സ്വർണ്ണം കണക്കാക്കപ്പെടുന്നത്. വാർഷിക സക്കാത്ത് തുക കണക്കാക്കുമ്പോൾ അത്തരം ആവശ്യകത കണക്കിലെടുക്കേണ്ടതുണ്ട്. എന്നിരുന്നാലും, 'മുസ്ലീം എയ്ഡ്' എന്ന യുകെ അടിസ്ഥാനമായുള്ള ഇസ്ലാമിക് കാരുണ്യ എൻജിഒയുടെ അഭിപ്രായത്തിൽ, വ്യക്തിഗത ഉപയോഗത്തിനായുള്ള സ്വർണ്ണം സക്കാത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഏത് വിശ്വാസ പദ്ധതിയെയാണ് പിന്തുടരുന്നത് എന്നതുമായി ബന്ധപ്പെട്ടാണ് കയ്യിലുള്ള സ്വർണ്ണം സക്കാത്തായി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്ന് ഇവർ പറയുന്നു. മിക്ക ഇസ്ലാം വിശ്വാസ പദ്ധതികളും സ്വകാര്യ സ്വ്അർണ്ണത്തെ സക്കാത്തിൽ ഉൾപ്പെടുത്തുന്നില്ല. എന്നാൽ എന്നാൽ നിങ്ങൾ പിന്തുടരുന്നത് ഹനാഫി മാധ്ഹബാണെങ്കിൽ, സ്വർണ്ണാഭരണം നിക്ഷേപമായി കരുതപ്പെടും, സക്കാത്തിൽ അത് ഉൾപ്പെടുത്തുകയും വേണം.
ഐറിഷ് കവിയായ ഒലിവർ ഗോൾഡ്സ്മിത്ത് പറയുന്നു, "സമ്പത്ത് കുമിഞ്ഞ് കൂടുന്തോറും, മനുഷ്യൻ ജീർണ്ണിക്കുന്നു." അക്ഷരാർത്ഥത്തിൽ, സക്കാത്ത് "മനുഷ്യനെ ശുദ്ധീകരിക്കുന്നതാണ്". ദാനം ചെയ്യപ്പെടുന്ന സ്വർണ്ണവും മറ്റ് സമ്മാനങ്ങളും സമ്പത്തിനെ ശുദ്ധീകരിക്കുക മാത്രമല്ല ചെയ്യുന്നത്, ഇസ്ലാമിലത് ആത്മീയ ശുദ്ധീകരണവും കൂടിയാണ്. അള്ളാഹുവിന്റെ അടുത്തേക്ക് മനുഷ്യനെ എത്തിക്കാൻ സക്കാത്തിന് കഴിയുമെന്ന് ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു. ധാർമ്മികവും ആത്മീയവുമായൊരു ബാധ്യയയാണ് സക്കാത്ത് കണക്കാക്കപ്പെടുന്നത്. ആഗ്രഹത്തിൽ നിന്ന് മനുഷ്യ മനസ്സിനെ സക്കാത്ത് മോചിപ്പിക്കുന്നു. നമുക്കുള്ളത്, നമ്മുടേത് മാത്രമല്ലെന്നും, അള്ളാഹുവിന്റെ വരമാണെന്നും സക്കാത്ത് നമ്മെ ബോധ്യപ്പെടുത്തുന്നു.