തലവാചകം: 2017ൽ നിങ്ങളുടെ സ്വർണനിക്ഷേപങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യാം?

2016 നമ്മളെ പഠിപ്പിച്ചത് അപ്രതീക്ഷിതമായതിനുവേണ്ടി തയാറെടുപ്പു നടത്താനായിരുന്നു. ബ്രെക്സിറ്റായാലും അമേരിക്കൻ പ്രസിഡൻറ് എന്ന നിലയിൽ ട്രംപ് ആയാലും വമ്പൻ പ്രതീക്ഷകളിൽനിന്ന് ഏറെ അകലെയായിരുന്നു വാസ്തവം. ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും സ്വർണവിലയിലെ നിശ്ചലതയും കണക്കിലെടുക്കുമ്പോൾ 2017-ൽ സ്വർണത്തോടുള്ള ലാഭകരമായ നിക്ഷേപ സമീപനം എന്തായിരിക്കാം

എങ്ങനെയാണ് സ്വര്‍ണത്തിന്‍റെ ഹാള്‍മാര്‍ക്കിംഗ് നടത്തുന്നത്?

സ്വര്‍ണാഭരണങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ? നിങ്ങള്‍ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ വീടുകളില്‍ 22,000 ടണ്‍ സ്വര്‍ണമാണ് സൂക്ഷിച്ചിരിക്കുന്നത്. മാത്രമല്ല, ഏകദേശം 600 ടണ്‍ സ്വര്‍ണം ഓരോ വര്‍ഷവും ആഭരണ ഉല്പാദനത്തിന് ഉപയോഗിക്കുന്നുണ്ട്. പക്ഷേ സ്വര്‍ണത്തിന്‍റെ പരിശുദ്ധി അളക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പരിശുദ്ധമായ സ്വര്‍ണവും മഞ്ഞനിറത്തിലുള്ള ഒരു ലോഹവും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ് മനസിലാക്കുക? ഏറ്റവും അര്‍ഥപൂര്‍ണമായ രീതിയില്‍ വാങ്ങുന്ന സ്വര്‍ണത്തിന്‍റെ പവിത്രത എങ്ങനെ ഉറപ്പാക്കും?

 

എന്താണ് ഹാള്‍മാര്‍ക്കിംഗ്?

സ്വര്‍ണത്തിന്‍റെ പരിശുദ്ധിയും നിറവും സംബന്ധിച്ച ഗൈഡ്: 24കെ, 22കെ, 18കെ എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍

സ്വര്‍ണത്തിലെ പലതരം കാരറ്റുകള്‍

സ്വര്‍ണത്തിന്‍റെ അളവ്, പരിശുദ്ധി എന്നിവയുടെ മാനദണ്ഡമാണ് കാരറ്റ്. 24കെ, 22കെ, 18കെ എന്നിവ തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നതിനുമുമ്പുതന്നെ എന്താണ് കാരറ്റ് എന്ന് അറിഞ്ഞിരിക്കണം. അടിസ്ഥാനപരമായി സ്വര്‍ണത്തിന്‍റെ പരിശുദ്ധി അളക്കുന്നതാണ് കാരറ്റ്. കാരറ്റേജ് കൂടുന്നതനുസരിച്ച് സ്വര്‍ണത്തിന്‍റെ പരിശുദ്ധിയും കൂടും. 24കെ, 22കെ, 18കെ എന്നീ അളവുകളിലുള്ള സ്വര്‍ണത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കാന്‍ ഈ ഗൈഡ് ഉപകരിക്കും.

24 കാരറ്റ്

നിങ്ങളുടെ മകളുടെ ജന്മദിനത്തിൽ സ്വര്‍ണം സമ്മാനിക്കുന്നത് എന്തുകൊണ്ട് നല്ലൊരു ആശയമാകുന്നു?

ജന്മദിന സമ്മാനങ്ങള്‍ ചിന്തിച്ചുതന്നെ നല്‍കേണ്ടതാണ്. സ്വര്‍ണം സമ്മാനമായി നല്‍കുന്നതിനപ്പുറം ചിന്തിക്കാവുന്നതായി ഒന്നുമില്ല.

സ്വര്‍ണ ഇടിഎഫുകളില്‍ എസ്ഐപിഎസ് എന്തുകൊണ്ട് ദീര്‍ഘനാളത്തേയ്ക്കള്ള നിക്ഷേപമാകുന്നു?

പരമ്പരാഗതമായി നമ്മളില്‍ പലരും സ്വര്‍ണത്തിൽ നിക്ഷേപിക്കുന്നത് സ്വര്‍ണനാണയങ്ങൾ, സ്വര്‍ണക്കട്ടികൾ, ആഭരണങ്ങള്‍ തുടങ്ങിയ നേരിട്ടുള്ള മാര്‍ഗങ്ങളിലൂടെയാണ്. പക്ഷേ ഇന്ന് ഏറ്റവും പാരമ്പര്യവാദിയായ സ്വര്‍ണ നിക്ഷേപകന്‍ പോലും ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പരീക്ഷിക്കാന്‍ താല്പര്യം കാണിക്കുന്നു. കാരണം സൂക്ഷിക്കല്‍ ചെലവില്ല, ഇലക്ട്രോണിക് രീതിയില്‍ വാങ്ങുകയും വില്ക്കുകയും ചെയ്യാം, പിന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുതാര്യവും സുരക്ഷിതവുമായ രീതിയില്‍ സ്വര്‍ണം വാങ്ങാന്‍ ഇടിഎഫ് സഹായിക്കുകയും ചെയ്യുന്നു.

സ്വർണാഭരണങ്ങൾ വൃത്തിയാക്കുന്നതിന് ഉപയോഗപ്രദമായ ചില നിർദ്ദേശങ്ങൾ

നിങ്ങളുടെ ചർമം ചില ലോഹങ്ങളോട് മോശമായി പ്രതികരിക്കുമ്പോൾ സ്വർണം ഇക്കാര്യത്തിൽ ജഡമാണെന്നുമാത്രമല്ല ഏറ്റവും സംവേദനക്ഷമതയുള്ള ചർമത്തിനുപോലും സ്വർണത്തോട് പ്രതികരണമുണ്ടാവില്ല. എന്നാൽ ആഭരണ നിർമാണത്തിൻറെ ഭാഗമായി സ്വർണത്തോട് കറുത്തീയം, വെള്ളി എന്നിവ ചേർക്കുമ്പോൾ ചർമം ഈ ലോഹങ്ങളോട് സ്വർണത്തെപ്പോലെ പ്രതികരിക്കാതിരിക്കണമെന്നില്ല. ഇക്കാരണത്താൽ ഇത്തരം ആഭരണങ്ങളുടെ തിളക്കം കാലക്രമത്തിൽ നഷ്ടപ്പെട്ടെന്നുവരാം. മാത്രമല്ല സ്ഥിരമായി ധരിക്കുന്ന ആഭരണങ്ങളിൽ വിയർപ്പ്, സോപ്പിലെ രാസവസ്തുക്കൾ തുടങ്ങിയവയുടെ സ്വാധീനത്താൽ അഴുക്കുപറ്റിയെന്നും വരാം.

 

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം

ഭാരത സർക്കാരിൻറെ ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി തുടങ്ങുമെന്ന് 2015 മേയ് 19-ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ സ്കീം അനുസരിച്ച് ഇന്ത്യക്കാരനായ ഓരോ നിക്ഷേപകനും കുറഞ്ഞത് 30 ഗ്രാം സ്വർണാഭരണങ്ങൾ ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങാവുന്നതാണ്.

ഗോൾഡ് ഫണ്ട്

സ്വർണോല്പാദക കമ്പനികളിലും സ്വർണക്കട്ടിയിലും നിക്ഷേപിക്കാനുള്ള മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗോൾഡ് ഫണ്ടിലെ ഓഹരിവിലയ്ക്ക് സ്വർണത്തിൻറെ തത്സമയ വിലയുമായി അടുത്ത സാമ്യമുണ്ടായിരിക്കും. ഒരു കാര്യം ഓർക്കുക. മ്യൂച്വൽ ഫണ്ടിലെ പ്രധാന ആസ്തികൾ സ്വർണത്തിലോ സ്വർണഖനന സ്ഥാപനങ്ങളുടെയോ സ്വർണോല്പാദകരുടെയോ ഓഹരികളിൽ അല്ലെങ്കിൽ ബോണ്ടുകളിലായിരിക്കും
Subscribe to